ആരോഗ്യംഖത്തർ

കൊവിഡ് വ്യാപനം തടയാൻ നടപടികൾ ശക്തമാക്കി ഖത്തർ, മാസ്ക് ധരിക്കാത്തതിനു 164 പേർക്കെതിരെ നടപടി

കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഖത്തർ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുന്ന ആളുകൾക്കെതിരായ നടപടികൾ ആഭ്യന്തര മന്ത്രാലയം ശക്തമായിക്കി തുടങ്ങി.

നിർബന്ധമായും മാസ്ക് ധരിക്കേണ്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 164 പേർക്കെതിരെ നടപടിയെടുക്കുകയും കാറിൽ ഒരുമിച്ച് യാത്ര ചെയ്ത ഏഴ് പേരെ പ്രോസിക്യൂഷൻ നടപടികൾക്കു നിർദ്ദേശിക്കുകയും ചെയ്തു.

കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി ഡ്രൈവർ ഉൾപ്പെടെ ഒരു വാഹനത്തിൽ ഒരേസമയം നാലിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.ഈ തീരുമാനത്തിൽ നിന്ന് കുടുംബങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

പകർച്ചവ്യാധികൾ, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച 1990 ലെ കാബിനറ്റ് തീരുമാനവും 17-ാം നമ്പർ നിയമവും അനുസരിച്ച്, വീടുകൾക്ക് പുറത്ത് മാസ്ക് ധരിക്കാത്ത ആളുകൾക്ക് മൂന്ന് വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ 200,000 റിയാൽ പിഴയും ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker