ഖത്തർ
കൊവിഡ് 19: ഖത്തർ പ്രവാസികൾക്ക് നിർദ്ദേശവുമായി ഇന്ത്യൻ എംബസി
കൊറോണ വൈറസ് രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ ഖത്തറിലുള്ള പ്രവാസികൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെങ്കിൽ പരാതികൾ നൽകാൻ ഇന്ത്യൻ എംബസിയുടെ ഹോട്ട്ലൈൻ നമ്പറുകൾ ഉപയോഗിക്കണമെന്ന് ആവർത്തിച്ച് ഖത്തർ ഇന്ത്യൻ എംബസി.
രാജ്യങ്ങൾ തമ്മിലുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതു മൂലം നാട്ടിലേക്കു തിരിച്ചു പോകാൻ കഴിയാത്തതിൽ പ്രവാസികൾ വലിയ ആശങ്കയിലാണ്. ഹോട്ട്ലൈൻ നമ്പർ വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
5012 2010, 7738 4933 എന്നീ നമ്പറുകളിൽ വിളിച്ച് പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കു വെക്കാമെന്ന് എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ പടരാതിരിക്കാൻ കൂടി വേണ്ടിയാണ് എംബസിയെ നേരിട്ടു ബന്ധപ്പെടാൻ പ്രവാസികളോട് നിർദ്ദേശിക്കുന്നത്.