അപ്‌ഡേറ്റ്സ്ഖത്തർ

സ്വന്തം വിവരങ്ങൾ വെളിപ്പെടുത്താതെ തൊഴിൽ സംബന്ധമായ പരാതികൾ നൽകാനുള്ള സംവിധാനം നിലവിൽ വന്നു

തൊഴിലാളികളുടെ പരാതികളും തൊഴില്‍ നിയമലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനും തൊഴില്‍ കരാര്‍ അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുവാനുമുള്ള ഏകീകൃത പ്ളാറ്റ് ഫോമിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി മന്ത്രാലയം.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍ നിയമത്തിന്റെ പൊതുവായ ലംഘനങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കാൻ ഏകീകൃത പ്ലാറ്റ്ഫോം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉപയോഗപ്പെടുത്താം. ഈ ലിങ്കില്‍  https://bit.ly/3ujlB8K പ്ലാറ്റ്ഫോം ലഭ്യമാകും.

പ്ലാറ്റ്‌ഫോമിലെ ആദ്യ പതിപ്പില്‍, സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കെതിരായ തൊഴില്‍ സംബന്ധമായ പരാതി രജിസ്റ്റര്‍ ചെയ്യാം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ക്കെതിരെ പരാതി പറയാനും തൊഴില്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യുവാനും സൗകര്യമുണ്ട്.

തൊഴിലാളികളെ ഒരുമിച്ചുകൂട്ടുക, തൊഴിലാളികള്‍ക്ക് അനുചിതമായ താമസസൗകര്യം നല്‍കുക, ജോലിസ്ഥലത്ത് വ്യക്തമായ തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുക തുടങ്ങിയവയക്കെതിരെ വ്യക്തിത്വം വെളിപ്പെടുത്താതെ പരാതി നല്‍കാം എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker