കാലാവസ്ഥഖത്തർ

ഖത്തറിലുള്ളവർക്കു കാലാവസ്ഥാ മുന്നറിയിപ്പുമായി ക്യുഎംഡി

പകൽ ചൂടും മേഘങ്ങളും പിന്നീട് മൂടൽമഞ്ഞും ചില സ്ഥലങ്ങളിൽ പ്രതീക്ഷിക്കാമെന്ന് വാരാന്ത്യത്തിലെലെ കാലാവസ്ഥാ റിപ്പോർട്ടിൽ ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ശാന്തമായ രാത്രികൾ പ്രതീക്ഷിക്കുന്നതിനു പുറമേ ശനിയാഴ്ച ചില സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അവർ അറിയിച്ചു.

അടുത്തയാഴ്ചയുടെ തുടക്കത്തിൽ രാജ്യത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങൾ ഉണ്ടാകുന്നതിന്റെ അളവ് വർദ്ധിക്കുമെന്നും ട്വിറ്ററിൽ ക്യുഎംഡി വ്യക്തമാക്കി. “ശനിയാഴ്ച ചെറിയ മഴക്കുള്ള സാധ്യതയാണെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും അതു മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ ഇടിമിന്നൽ ഉണ്ടായേക്കും. ശക്തമായ കാറ്റും പൊടിയും മൂലം ദൃശ്യപരതയിൽ കുറവുണ്ടാകും.”ക്യുഎംഡി ട്വിറ്ററിൽ പറഞ്ഞു.

ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും കാരണം തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച മത്സ്യബന്ധനം അടക്കമുള്ളവയെക്കുറിച്ചു മുന്നറിയിപ്പു പ്രതീക്ഷിക്കുന്നു. എല്ലാ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്നും എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും ക്യുഎംഡി അഭ്യർത്ഥിച്ചു.

അടുത്ത രണ്ട് ദിവസത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 25 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker