ഇന്ത്യകേരളംഖത്തർ

ഖത്തറിൽ നിന്നും കേരളത്തിലേക്ക് ഇൻഡിഗോ എയർലൈൻസ് ബുക്കിംഗ് ആരംഭിച്ചു

ഇൻഡിഗോ എയർലൈൻസ് ദോഹയിൽ നിന്നും കേരളത്തിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂൺ ഒന്നു മുതലാണ് ബുക്കിംഗുകൾ ലഭ്യമായിട്ടുള്ളത്. എണ്ണൂറിലധികം റിയാലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് ജൂൺ ഒന്നിനു പുറപ്പെടുന്ന വിമാനത്തിന്റെ നിരക്ക് 884 റിയാലാണ്. കൊച്ചിയിലേക്കുള്ള കണക്ഷൻ ഫ്ളൈറ്റിന് 869 റിയാലുള്ളപ്പോൾ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 853 റിയാലാണ്. അതേ സമയം ജൂലൈ മുതലുള്ള ടിക്കറ്റ് നിരക്ക് 800 റിയാലിനു താഴെയാണ്.

ഖത്തർ എയർവേയ്സും മെയ് 26 മുതൽ കേരളത്തിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റ് തുക വളരെ കൂടുതലാണ്. ജൂൺ മുതലുള്ള സർവീസുകളുടെ നിരക്ക് കുറയുമെന്നാണ് സൂചനകൾ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker