ആരോഗ്യംഖത്തർ

കുട്ടികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നു, മുന്നറിയിപ്പു നൽകി ആരോഗ്യ വിഭാഗം ഡയറക്ടർ

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖത്തറിലെ കുട്ടികൾക്കിടയിൽ കൊവിഡ് അണുബാധ വർദ്ധിച്ചതായി പൊതുജനാരോഗ്യ വകുപ്പിലെ ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.

നിരവധി ഘടകങ്ങൾ കുട്ടികളിലെ വൈറസ് ബാധ വർദ്ധിക്കാൻ കാരണമായെങ്കിലും ഏറ്റവും പ്രധാന കാരണം കുടുംബ സന്ദർശനങ്ങളായിരുന്നു എന്ന് നാഷണൽ പാൻഡെമിക് പ്രിപ്പറേഷൻ കമ്മിറ്റിയുടെ കോ-ചെയർ കൂടിയായ ഡോ. റുമൈഹി വ്യക്തമാക്കി.

കുട്ടികൾ വീടിനു പുറത്ത് മാസ്ക് ധരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും കുട്ടികൾക്ക് കോവിഡ് വാക്സിൻ ലഭിക്കാൻ അർഹതയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker