അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ 1581 പുതിയ കൊവിഡ് രോഗികൾ, രോഗം ഭേദമായവരുടെ എണ്ണം 1926

ഖത്തറിൽ ഇന്ന് 1581 പേർക്ക് പുതിയതായി കൊവിഡ് വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രാലയം കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ അസുഖ ബാധിതരുടെ എണ്ണം 63741 ആയി. അതേ സമയം 1926 പേർക്കാണ് ഇന്ന് അസുഖം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 39468 ആയി. നിലവിൽ 24228 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

4649 പേർക്ക് പരിശോധന നടത്തിയാണ് 1581 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 241068 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 210 പേരെയും ചേർത്ത് 1646 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പതിനാലു പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 239 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.

COVID-19ന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം 16000 ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ പരിശോധനയ്ക്കായി നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിലൊന്നിലേക്ക് നേരിട്ട് പോകുകയോ വേണം. നേരത്തെ രോഗം കണ്ടെത്തിയാൽ ശരിയായ ചികിത്സ നേടാനും അതിൽ നിന്ന് കരകയറാനും എളുപ്പമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:

മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker