ഖത്തർ

ലോകത്തിലാദ്യം, കൊവിഡിനെതിരെ മറ്റൊരു സുരക്ഷാ കവചമൊരുക്കി ഖത്തർ എയർവേയ്സ്

അതിനൂതന അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യ വഴി ക്യാബിന്‍ അണുവിമുക്തമാക്കുന്ന ആദ്യത്തെ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ്. കൊവിഡിനെതിരെ മികച്ച സുരക്ഷയൊരുക്കി പേരെടുത്ത എയർലൈൻ ഇതുവഴി തങ്ങളുടെ നിലവാരം ഒന്നു കൂടി വർദ്ധിപ്പിച്ചു.

ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസിന്റെ (ക്യുഎഎസ്) ഉടമസ്ഥതയിലുള്ളതും ഹണിവെല്‍ യുവി ക്യാബിന്‍ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഖത്തർ എയർവേയ്സ് ഉപയോഗിക്കുന്നത്. മുന്‍ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ഭാഗങ്ങള്‍ അണുവിമുക്തമാക്കാന്‍ സഹായകമാണിത്.

യുവി ലൈറ്റ് പ്രയോഗിക്കുമ്പോള്‍ വിവിധ വൈറസുകളും ബാക്ടീരിയകളും നിര്‍ജ്ജീവമാകുമെന്ന് പരിശോധനകളില്‍ നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. കോക്ക്പിറ്റ്, മറ്റ് ചെറിയ ഇടങ്ങള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker