ഇന്ത്യകേരളംഖത്തർ

ഗൾഫിൽ നിന്നും ജൂൺ ഒമ്പതു മുതൽ കേരളത്തിലേക്ക് പ്രതിദിനം പന്ത്രണ്ടു വിമാനങ്ങൾ

ജൂൺ ഒമ്പതു മുതൽ ഗൾഫിൽ നിന്നും കേരളത്തിലേക്ക് പന്ത്രണ്ടു വിമാനങ്ങൾ പ്രതിദിനം സർവീസ് നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു കൂടാതെ 420 ചാർട്ടർ ചെയ്ത വിമാനങ്ങളും പ്രവാസികളെയും കൊണ്ട് നാട്ടിലെത്തും. കൂടുതൽ പ്രവാസികളെ സ്വീകരിക്കാൻ തയ്യാറെടുക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്‌.

വന്ദേഭാരത് പദ്ധതി പ്രകാരം കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്ക് സൗദിയിൽ നിന്നും നാലു വിമാനങ്ങൾ, യുഎഇയിൽ നിന്നു നാലു വിമാനങ്ങൾ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റെൻ എന്നിവടങ്ങളിൽ നിന്നും ഓരോന്നു വീതം എന്നിങ്ങനെയാണ് സർവീസുകൾ നടക്കുക. ഇതിനു പുറമേയാണ് വിവിധ സംഘടനകൾ ചാർട്ടർ ചെയ്ത 420 വിമാനങ്ങളും വരുന്നത്. ചാർട്ടേർഡ് വിമാനങ്ങൾ ചിലപ്പോൾ അറുനൂറായി ഉയർന്നേക്കും.

ജൂണിൽ മാത്രം ഒന്നര ലക്ഷത്തിലധികം പ്രവാസികൾ നാട്ടിലെത്തുമെന്നും അവർക്കു മതിയായ ക്വാറന്റിൻ സൗകര്യങ്ങൾ ഒരുക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker