കേരളംഖത്തർ

പ്രവാസികളെ തിരിച്ചെത്തിക്കാൻ കേരളം ഒരുങ്ങി, മാർഗനിർദ്ദേശങ്ങളുമായി സർക്കാർ

വിദേശത്തുള്ള പ്രവാസികൾ തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ എല്ലാ വിധ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മടങ്ങി വരുന്നവർ അതതു രാജ്യങ്ങളിൽ വച്ച് പരിശോധനക്ക് വിധേയമാകണം. ഇതിനു ശേഷമാകും പ്രത്യേക വിമാനങ്ങളിൽ അവരെ എത്തിക്കും. 30 ദിവസത്തിനുള്ളിൽ അഞ്ചു ലക്ഷം പേർ നാട്ടിലെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

വിമാനത്താവളങ്ങളിൽ വെച്ച് വിപുലമായ പരിശോധനാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. രോഗലക്ഷണമില്ലാത്തവരെ പ്രത്യേക വാഹനത്തിൽ വീടുകളിലെത്തിക്കും. ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണ കേന്ദ്രത്തിൽ പാർപിച്ചവർക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ അവരെ ചികിത്സക്കായി മാറ്റും.

സർക്കാർ പുറത്തു വിട്ട മാർഗരേഖയിലെ നിർദ്ദേശങ്ങൾ:

1. മടങ്ങി വരുന്ന പ്രവാസികള്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍  www.norkaroots.org   എന്ന വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ നടത്തണം. കേരളത്തില്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വേണ്ടിയാണിത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ ഒരു മുന്‍ഗണനയും ഇതുകൊണ്ടു ലഭിക്കില്ല.

2. പ്രവാസികളെ മടക്കിക്കൊണ്ടു വരാനുള്ള മുൻഗണനാക്രമം ഇങ്ങിനെയാണ്

*വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ
*വൃദ്ധജനങ്ങൾ
*ഗർഭിണികൾ
*കുട്ടികൾ
*രോഗികൾ
*വിസ കാലാവധി പൂർത്തിയാക്കിയവർ
*കോഴ്സുകൾ പൂർത്തിയാക്കി സ്റ്റുഡന്റ് വിസയിലുള്ളവർ
*ജയിൽ മോചിതരായവർ
*മറ്റുള്ളവർ

3. ആരോഗ്യ വകുപ്പ് മടങ്ങി വരുന്നവർ എത്ര ദിവസം മുൻപ് ടെസ്റ്റ് നടത്തണമെന്നു തീരുമാനിക്കും

4. പ്രവാസി സംഘടനകൾ മടങ്ങിയെത്തുന്നവർക്ക് സഹായം നൽകണം

5. എത്ര സര്‍വീസുകള്‍ അനുവദിക്കും, എത്ര ബുക്കിംഗുകള്‍ അനുവദിക്കും, അമിത നിരക്ക് ഈടാക്കുന്നതിലെ നിയന്ത്രണം, മെഡിക്കല്‍ ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍, ട്രാന്‍സിറ്റ് യാത്രക്കാരുടെ വിവരം എന്നിവ കൈമാറുന്നതില്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികൾ എന്നിവരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തും

6. ആരോഗ്യ വകുപ്പാണ് പ്രവാസികളെ സ്ക്രീൻ ചെയ്യാനുള്ള സജ്ജീകരണങ്ങൾ തീരുമാനിക്കുക

7. വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ ചീഫ് സെക്രട്ടറി, ഡിജിപി, എന്നിവര്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തണം

8. രോഗലക്ഷണമില്ലാത്തവർ വീടുകളിൽ ക്വാറന്റൈനിൽ തുടരണം. ഇവരെ സ്വീകരിക്കാൻ ഒരാൾ മാത്രമേ സ്വകാര്യ വാഹനങ്ങളിൽ വരാവൂ. യാത്രയിൽ മാസ്ക് നിർബന്ധം

9.  ആരോഗ്യവകുപ്പിന്റെ മേൽനോട്ടം വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഉണ്ടാകും

10. വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് സമയത്ത് പനി, ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ക്വാറന്റൈന്‍ സെന്ററുകളിലോ കൊവിഡ് ആശുപത്രികളിലോ ആരോഗ്യവകുപ്പ് അയക്കും. യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കും.

11. തദ്ദേശവകുപ്പും, പൊതുമരാമത്ത് വകുപ്പുമായിരിക്കും നിരീക്ഷണത്തിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തുകയും ക്രമീകരണങ്ങള്‍ നടത്തുന്നതും

12. ആവശ്യമെങ്കിൽ മടങ്ങിയെത്തുന്നവർക്ക് ഹോട്ടലിലോ റിസോർട്ടിലോ ക്വാറന്റൈൻ സൗകര്യമൊരുക്കും

13. മറ്റു സംസ്ഥാനങ്ങളിലെത്തി റെയിൽ മാർഗം വരുന്ന യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുന്നത് സംബന്ധിച്ച് റെയില്‍വേയുമായി ആരോഗ്യവകുപ്പ് ചര്‍ച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണം

14. അന്തര്‍സംസ്ഥാനയാത്ര അനുവദിക്കുമ്പോള്‍ കേരളത്തിലെ ഏതൊക്കെ ചെക്ക് പോസ്റ്റുകള്‍ വഴി യാത്രക്കാരെ കടത്തിവിടാമെന്ന ധാരണ വേണം

15. കേരളത്തിൽ നിന്നും വിദേശത്തേക്കു പോകുന്ന യാത്രക്കാർക്കും മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രവും വിമാനക്കമ്പനികളും ചർച്ച നടത്തണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker