അപ്‌ഡേറ്റ്സ്ഖത്തർ

റമദാൻ മാസത്തെ ജോലിസമയം പ്രഖ്യാപിച്ച് ഖത്തർ

റമദാൻ മാസത്തിൽ ഗവൺമെൻറ് മേഖലയിലും സ്വകാര്യമേഖലയിലേയും തൊഴിൽ സമയം ഖത്തർ പ്രഖ്യാപിച്ചു. ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഗവൺമെന്റ് മേഖലയിൽ നാലു മണിക്കൂറാണ് ദിവസേനെ ജോലിസമയം. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച് ഒരു മണി വരെയാണ് ജോലി സമയം.

സ്വകാര്യമേഖലയിൽ ആറു മണിക്കൂറാണ് ഒരു ദിവസത്തിൽ ജോലി ചെയ്യേണ്ടത്. രാവിലെ ഒൻപതു മണി മുതൽ മൂന്നു വരെയാണ് ജോലി ചെയ്യേണ്ടത്.

ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, ഫാർമസികൾ, ഡെലിവറി സർവീസുകൾ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മറ്റേതെങ്കിലും സർവീസുകളെ ഒഴിവാക്കണമോയെന്ന കാര്യം പിന്നീട്  തീരുമാനിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker