അന്തർദേശീയംഖത്തർ

ലോകത്തെ എല്ലാ രാജ്യങ്ങൾക്കും സഹായമെത്തിക്കാൻ ഖത്തർ അമീർ നിർദ്ദേശിച്ചതായി ആരോഗ്യമന്ത്രി

കൊറോണ ബാധ മൂലം പ്രതിസന്ധിയിലായ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും സഹായമെത്തിക്കാൻ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിർദ്ദേശമുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രിയായ ഡോ. ഹനാൻ അൽ കുവാരി. കൊറോണ വൈറസ് ആഗോളതലത്തിൽ പല രാജ്യങ്ങളുടെയും നിലനിൽപിനെ ബാധിക്കുമ്പോൾ അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കാനാണ് അമീർ നിർദ്ദേശിച്ചത്.

ലോക രാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്താനും അവർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും അവരുടെ ആരോഗ്യത്തിനും ഖത്തർ വലിയ പ്രധാന്യം നൽകുന്നുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. കൊറോണ പ്രതിസന്ധി ആരംഭിച്ചപ്പോൾ നിരവധി രാജ്യങ്ങൾക്ക് ഖത്തർ മെഡിക്കൽ സഹായം നൽകിയിരുന്നു.

മറ്റു രാജ്യങ്ങൾക്കുള്ള ഇത്തരം സഹായം ഖത്തർ ഇനിയും തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഖത്തറിലെ ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker