ഖത്തർബിസിനസ്

വാണിജ്യ, വ്യവസായ മേഖലകളിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടത്തി

കൊവിഡ് 19 രോഗബാധ രാജ്യത്തു പിടിമുറുക്കിയ സാഹചര്യത്തിൽ വാണിജ്യ വ്യവസായ മേഖലയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ പരിഹരിക്കാനുള്ള നീങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അദ്ധ്യക്ഷതയിൽ ഖത്തർ ചേംബർ, ഖത്തർ ബിസിനസ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് യോഗം ചേർന്നു.

വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയെ പിന്തുണക്കാനും മറ്റു മേഖലകളിലെ പ്രതിസന്ധികളെ മറികടന്ന് സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കാനുമുള്ള നടപടികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. നിലവിൽ ഖത്തർ സ്വകാര്യമേഖലക്കും വാണിജ്യ വ്യവസായ മേഖലക്കും നൽകിയ സഹായങ്ങൾക്ക് ബന്ധപ്പെട്ട പ്രതിനിധികൾ യോഗത്തിൽ നന്ദിയറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker