ഖത്തർ

വൈദ്യുതി നിക്ഷേപ ശേഖരത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഖത്തർ.

ദോഹ: കഴിഞ്ഞ വർഷം സംഭരിച്ച് വെച്ച 10,578 വാട്ട് വൈദ്യുതിയിൽ നിന്നും 8475 വാട്ട്‌ വൈദ്യുതി ചിലവഴിച്ചത് വഴി ഖത്തർ തങ്ങളുടെ ചരിത്രത്തിൽ ഏറ്റവും അധികം വൈദ്യുതി ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. എന്നിരുന്നാലും 2000 വാട്ട് വൈദ്യതി മിച്ചം പിടിക്കാനായത് മറ്റു അറേബ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കാൻ ഖത്തറിന് സഹായമായി.

ഈയടുത്ത് നഗരവികസനത്തിന്റെ വേഗത നിലനിർത്തുന്നതിനും നിക്ഷേപത്തിന് ആകർഷകമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് സൂചിപ്പിക്കുന്ന കഹർമയുടെ 2019 ലെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

ഉം അൽ ഹൗൾ പവർ പ്ലാന്റ് സ്ഥാപിക്കുക ചെയ്തതോടെ ഖത്തറിലെ ഊർജ്ജ ഉൽപാദന ശേഷി ഏകദേശം 30 ശതമാനം വർദ്ധിച്ചുവെന്നും ഇത് രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2018 നെ അപേക്ഷിച്ച് 2019 ൽ പ്രധാന ശൃംഖലയിലെ വൈദ്യുതി വിതരണ തടസ്സങ്ങളുടെ എണ്ണം 8 ശതമാനം കുറഞ്ഞതായും അതോടൊപ്പം തന്നെ മീഡിയം വോൾട്ടേജ് ശൃംഖലയിലെ തടസ്സങ്ങളുടെ എണ്ണം 2018 നെ അപേക്ഷിച്ച് 2019 ൽ 17% കുറഞ്ഞുവെന്നും കൂടാതെ രാജ്യം സാക്ഷ്യം വഹിച്ച എല്ലാ ഔദോഗിക പരിപാടികളിലും കായിക മത്സര മത്സരങ്ങളിലും വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിലും 2019 ൽ കഹാർമ വിജയിച്ചതായി സർക്കാർ വൃത്തങ്ങൾ സമർഥിക്കുന്നു.

8116 പുതിയ ഉപയോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ നൽകിയതോടൊപ്പം 1,286 പുതിയ പവർ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തു.

നിക്ഷേപകർ, കരാറുകാർ, മറ്റ് ഉപയോക്താക്കൾ എന്നിവരുൾപ്പെടെയുള്ള ഇടപാടുകാർക്ക് ഫാസ്റ്റ് ട്രാക്ക് സേവനങ്ങൾ നൽകുന്ന നിരവധി നൂതന സംരംഭങ്ങളും പരിഹാരങ്ങളും കഹാർമ ആരംഭിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker