ആരോഗ്യംഖത്തർ

പതിനൊന്നു കമ്പനികൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ നടപടി

കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനു വേണ്ടി തൊഴിലിടങ്ങളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും തെറ്റിച്ച പതിനൊന്നു കമ്പനികൾക്കെതിരെ ഖത്തറിൽ നടപടി. മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ് ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സാണ് കമ്പനികൾക്കെതിരെ നടപടിയെടുത്തത്.

ബസുകളിലും തൊഴിൽ ശാലകളിലും പുലർത്തേണ്ട സാമൂഹിക അകലം പാലിക്കാത്തതിനും അനുവദിക്കപ്പെട്ടതിനേക്കാൾ ആളുകളെ പണിയെടുപ്പിച്ചതിനുമാണ് കമ്പനികൾക്കെതിരെ നടപടിയെടുത്തത്. ലേബർ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കമ്പനികൾ നിയന്ത്രണങ്ങൾ തെറ്റിച്ചതായി കണ്ടെത്തിയത്.

അൽ ഖരാര ഏരിയയിൽ വാണിജ്യം, കോൺട്രാക്ടിങ്ങ്, കൃഷി, ജലവിഭവം, വൈദ്യുതി, മെക്കാനിക്കൽ സർവീസ്, ഗതാഗതം, സപ്ലൈസ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് എതിരെയാണ് നടപടിയെടുത്തത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker