അപ്‌ഡേറ്റ്സ്ഖത്തർ

200 ഖത്തർ റിയാൽ നോട്ടടക്കം ഖത്തർ സെൻട്രൽ ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കി, ഡിസംബർ 18 മുതൽ പ്രചാരത്തിൽ

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഖത്തരി റിയാൽ നോട്ടുകളുടെ പുതിയ സീരിസ് ബാങ്ക് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ പുറത്തിറക്കി. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം മുതലാണ് പുതിയ നോട്ടുകൾ പ്രചാരത്തിൽ വരുന്നത്.

ഖത്തരി റിയാൽ നോട്ടുകളുടെ അഞ്ചാമത്തെ സീരീസിന്റെ ഭാഗമായി ക്യുസിബി പുതിയ 200 ഖത്തർ റിയാൽ നോട്ടും പുറത്തിറക്കി. മൂന്ന് മാസത്തിനുള്ളിൽ പഴയ നോട്ടുകൾ പ്രാദേശിക ബാങ്കുകൾ വഴി കൈമാറ്റം ചെയ്യാമെന്നും അതിനുശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്ന് കൈമാറ്റം ചെയ്യാമെന്നും ക്യുസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker