ഖത്തറിൽ വാരാന്ത്യത്തിൽ ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പു നൽകി മന്ത്രാലയം
ഈയാഴ്ച ഖത്തറിലെ ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് അപകട മുന്നറിയിപ്പു നൽകി അധികൃതർ. മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയമാണ് ട്വിറ്ററിലൂടെ രാജ്യത്തെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്.
ഇനിയുള്ള കുറച്ചു ദിവസങ്ങളിൽ സമുദ്രഭാഗങ്ങൾ അശാന്തമാക്കാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. കടലിലുള്ള നീന്തലും ബീച്ച് ബൈക്കിന്റെ ഉപയോഗവും കുതിര സവാരിയും ഒഴിവാക്കണമെന്നും ട്വിറ്ററിൽ മന്ത്രാലയം വ്യക്തമാക്കി.
#تنويه_هام من #البلدية_والبيئة للسادة مرتادي #شواطئ_قطر:
— وزارة البلدية | Ministry Of Municipality (@albaladiya) October 9, 2020
* توخِّي الحذر من التيارات البحرية السَّاحبة وحركة المد والجزر
* عدم ممارسة ركوب الخيل بالشواطئ خلال عطلة نهاية الأسبوع
* عدم استخدام الزوارق والدراجات البحرية (سكوترات) قرب الشاطئ والابتعاد مسافة 400 متر عن أماكن السباحة. pic.twitter.com/yWTqcz9yi3
നേരത്തെ ഒക്ടോബർ മാസത്തിൽ മികച്ച കാലാവസ്ഥയാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് ഇടിമിന്നലോടു കൂടി മഴ പെയ്തുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പു നൽകിയത്.