ഖത്തർ ഉപരോധം: കുവൈറ്റ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ജിസിസി സെക്രട്ടറി ജനറൽ
ഖത്തർ ഉപരോധം നീക്കാനും ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ വലിയ പുരോഗതിയുണ്ടായെന്ന കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബായുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഗൾഫ് കോർപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നയേഫ് ഫലാ മുബാറക് അൽ ഹറാഫ്.
കഴിഞ്ഞ ദിവസം കുവൈത്ത് ടിവിയിലൂടെ നടത്തിയ പ്രസ്താവനയിലാണ് അൽ സബാ ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ പുരോഗതിയുണ്ടെന്നു വ്യക്തമാക്കിയത്.
#GCC Secretary General welcomes #Kuwait statement related to strengthening Gulf and Arab solidarity and stabilityhttps://t.co/RV8YJQfdaf
— The Peninsula Qatar (@PeninsulaQatar) December 4, 2020
ദൈവത്തിന്റെ അനുഗ്രഹത്താലും രാജ്യങ്ങളിലെ നേതാക്കളുടെ വിവേകബുദ്ധികൊണ്ടും പ്രശ്നങ്ങളെയും തടസങ്ങളെയും മറികടന്ന് മേഖലയിൽ ഐക്യദാർഢ്യം വീണ്ടെടുക്കാൻ കഴിയുമെന്നാണ് കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിൽ നേരിടുന്ന വെല്ലുവിളികൾക്ക് ഇതു പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റു രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.