അന്തർദേശീയംഖത്തർ

ഫോർബ്സ് മാഗസിന്റെ വിനോദ സഞ്ചാരികൾ ലക്ഷ്യം വെക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ

2021ൽ വിനോദ സഞ്ചാരത്തിനായി ലോകത്തെ ജനങ്ങൾ ലക്ഷ്യം വെക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ. ഫോർബ്സ് പുറത്തു വിട്ട ഇരുപതു രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തർ ഇടം നേടിയിരിക്കുന്നത്. ആദ്യമായാണ് ഫോർബ്സ് മാസികയുടെ പട്ടികയിൽ ഖത്തർ ഇടം പിടിക്കുന്നത്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി അടുത്തിടെ ഖത്തറിനെ തിരഞ്ഞെടുത്തത് എടുത്തു പറഞ്ഞ ഫോർബ്സിന്റെ റിപ്പോർട്ടിൽ ബീച്ചുകളും മരുഭൂമികളുമടക്കമുള്ള പ്രകൃതിഭംഗിയെ കുറിച്ചും പരാമർശിക്കുന്നു.

കൊവിഡ് ഭീഷണിയെ വളരെ മികച്ച രീതിയിൽ ഖത്തർ മറികടന്നതും 2022 ലോകകപ്പിനായി നടത്തുന്ന പ്രവർത്തനങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറ്റവും മികച്ച ഹോട്ടലുകളും ഖത്തറിലുണ്ടെന്ന് ഫോർബ്സ് വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി ഹമദ് എയർപോർട്ട് മാറിയതും ഖത്തറിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു. കൊവിഡിനെതിരെ മികച്ച സുരക്ഷാ മുൻകരുതലുകളാണ് എയർപോർട്ട് ഒരുക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker