ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തെ എയർ കാർഗോ സ്വകാര്യ വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. തപാൽ ഡിസ്പാച്ചസ് ഡിപ്പാർട്ട്മെന്റിലെ (എക്സ്പ്രസ് മെയിൽ കസ്റ്റംസ്) ഒരു ഉദ്യോഗസ്ഥൻ ഒരു പാർസലിലെ ഉള്ളടക്കങ്ങളിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് 50 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെട്ടത്.
പാർസലിനുള്ളിലെ മെഡിസിൻ ബോക്സിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതെന്ന് അധികൃതർ ട്വീറ്റിൽ അറിയിച്ചു. അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കരുതെന്നും അതിനെ തടയാൻ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികാരികൾ വ്യക്തമാക്കി.
The narcotic tablets were found hidden in a medicine box inside the parcel, said the authorities…#Qatar #Customs https://t.co/4jy0I8GVxc
— The Peninsula Qatar (@PeninsulaQatar) February 18, 2021