അന്തർദേശീയംആരോഗ്യംഖത്തർ

ഹമദ് ഹോസ്പിറ്റലിൽ വച്ചു നടന്ന ശസ്ത്രക്രിയയിൽ പലസ്തീനി ബാലന് കേൾവിശക്തി തിരിച്ചു കിട്ടി

ഗാസയിലെ ഹമദ് ഹോസ്പിറ്റലിന്റെ ശ്രവണ വിഭാഗം വിജയകരമായി കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്ത 90% കേൾവിശക്തി നഷ്ടപ്പെട്ട ഒരു പലസ്തീനി ബാലന് തന്റെ കേൾവിശക്തി തിരിച്ചു കിട്ടി. ഖത്തർ ഡെവലപ്മെന്റ് ഫണ്ടാണ് ശ്രവണ വിഭാഗത്തിന് സാമ്പത്തിക സഹായം നൽകുന്നത്.

4 മാസം പ്രായമുള്ളപ്പോൾ ശബ്ദങ്ങളോട് പ്രതികരിക്കാത്തത് അമ്മ ശ്രദ്ധിച്ചപ്പോഴാണ് മുസ്തഫയുടെ കേൾവിശക്തിയിൽ തകരാറുണ്ടെന്നു മനസിലായത്. ഡോക്ടറെ കണ്ടപ്പോൾ കുട്ടി ജനിച്ചപ്പോൾ മുതൽ കേൾവിശക്തി നഷ്ടപ്പെടുന്നതായി കണ്ടെത്തി. കൂടുതൽ വിലയിരുത്തലിനു ശേഷം ഡിപ്പാർട്ട്മെന്റ് സ്പെഷ്യലിസ്റ്റും ഡോക്ടർമാരും മുസ്തഫയ്ക്ക് കോക്ലിയർ ഇംപ്ലാന്റ് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയായിരുന്നു.

2019ൽ ഏഴാമത്തെ അൽ-ഹാദി സ്റ്റാർ റെജിമെന്റിൽ ഖത്തറി മെഡിക്കൽ പ്രതിനിധി സംഘമാണ് ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. കോവിഡ് പകർച്ചവ്യാധിയെത്തുടർന്ന് പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, മുസ്തഫയുടെ അമ്മ തന്റെ മകനെ സഹായിക്കുന്നതിൽ ഉറച്ചുനിൽക്കുകയും, അതിപ്പോൾ വിജയം കാണുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker