ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ പ്രായപരിധിയിൽ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിനേഷൻ യോഗ്യതയ്ക്കുള്ള പ്രായപരിധി 50 വയസ്സായി കുറച്ചുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MOPH) അറിയിച്ചു. കൂടുതൽ പേർക്ക് പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനായി പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഏത് ആരോഗ്യസ്ഥിതിയിലുമുള്ള 50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ, വിട്ടുമാറാത്ത മെഡിക്കൽ അവസ്ഥയുള്ള ഏതു പ്രായക്കാരുമായ ആളുകൾ, ആരോഗ്യ വിദഗ്ധരും മറ്റ് പ്രധാന തൊഴിലാളികളും, വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ, അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഭരണാധികാരികൾ എന്നിവർക്ക് നിലവിൽ വാക്സിനേഷൻ ലഭിക്കാൻ അർഹതയുണ്ട്.

മുൻ‌ഗണനാ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന ആളുകൾക്ക് വാക്സിൻ സ്വീകരിക്കാൻ അപ്പോയിന്റ്മെൻറ് അഭ്യർത്ഥിക്കാൻ ഓൺ‌ലൈൻ രജിസ്ട്രേഷൻ നടത്താം. ഈ ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ അർഹരായ ആളുകളെ പി‌എച്ച്‌സി‌സി നേരിട്ട് എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോൾ വഴി ബന്ധപ്പെടും.

കാമ്പെയ്‌നിന്റെ പ്രാരംഭ ഘട്ടത്തിലെ അർഹരായ വിഭാഗത്തിൽ പെടാത്ത മറ്റെല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും അത് അവരുടെ ഊഴം വരെ കാത്തിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker