അന്തർദേശീയംഖത്തർ

ഖത്തറി സമുദ്രാതിർത്തി കടന്ന ബഹ്റൈനി ബോട്ട് പിടിച്ചെടുത്തു

കോസ്റ്റ്സ് ആൻഡ് ബോർഡർ സെക്യൂരിറ്റിയുടെ പട്രോളിംഗിനിടയിൽ ഖത്തറി സമുദ്രാതിർത്തിയിൽ ഒരു ബഹ്‌റൈൻ ബോട്ട് കണ്ടെത്തി. ഖത്തരി അതിർത്തിയുടെ 1.3 നോട്ടിക്കൽ മൈൽ ഉള്ളിലായിരുന്നു മത്സ്യബന്ധന ബോട്ട്.

മത്സ്യ ബന്ധനം നടത്തുകയായിരുന്ന ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികരെയും സെക്യൂരിറ്റി കണ്ടെത്തി. ഒരു ബഹ്‌റൈനിയും രണ്ട് ഏഷ്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത് നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അവരെ പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്.

പതിവു സുരക്ഷാ പരിശോധനകൾ നടത്തുന്നതിനിടയിലാണ് ഖത്തറി സമുദ്രാതിർത്തിയിലെ 1.3 കിലോമീറ്ററിനുള്ളിലുള്ള “ഫാഷ് അൽ-ദിബെൽ” പ്രദേശത്ത് ബഹ്‌റൈൻ ക്രൂയിസർ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ആഴ്ചകൾക്കു മുൻപും സമാനമായ രീതിയിൽ ബഹ്റൈൻ ബോട്ട് ഖത്തറി സമുദ്രാതിർത്തിയിൽ കണ്ടെത്തിയിരുന്നു. അന്ന് അധികൃതരുമായി ബന്ധപ്പെട്ട് ബോട്ട് തിരിച്ചയക്കുകയാണു ചെയ്തത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker