ഇന്നു നടക്കാനിരിക്കുന്ന 2020-21 സീസൺ ഉറീദു കപ്പ് ഫൈനലിൽ ആരാധകരെ അനുവദിക്കരുതെന്ന് ഖത്തർ സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) തീരുമാനിച്ചു. അൽ സായിലയും അൽ റയ്യാനും തമ്മിൽ അൽ സാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ടിക്കറ്റ് വാങ്ങിയ ആരാധകർക്ക് പണം റീഫണ്ട് ചെയ്യും.
കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് ഉറീദു കപ്പിന്റെ ഫൈനലിൽ ആരാധകരെ അനുവദിക്കേണ്ടതില്ലെന്ന് ക്യുഎസ്എൽ തീരുമാനിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് (tickets.qsl.qa) വഴി ടിക്കറ്റ് വാങ്ങിയവർക്കും മത്സരത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർക്കും ഈ തീരുമാനം ബാധകമാണ്.
പണം മടക്കിനൽകുന്നത് സംബന്ധിച്ച് ടിക്കറ്റ് വാങ്ങിയ ആരാധകരെ ബന്ധപ്പെടുമെന്ന് ക്യുഎസ്എൽ പറഞ്ഞു.
Fans not allowed to attend Ooredoo Cup Final: QSL#Qatar #Doha https://t.co/q0v1p3GrWg
— The Peninsula Qatar (@PeninsulaQatar) March 25, 2021