ആരോഗ്യംഖത്തർ

കൊവിഡ് നിയന്ത്രണങ്ങൾ ഫലം കണ്ടു, ഈദ് അൽ ഫിത്തറിനു ശേഷമുള്ള ആശുപത്രി കേസുകളിൽ കുറവ്

ഈദ് അൽ ഫിത്തറിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ 1,144 രോഗികൾക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഹമദ് ജനറൽ ആശുപത്രിയിലെ (എച്ച്ജിഎച്ച്) അടിയന്തര വിഭാഗത്തിൽ ചികിത്സ നൽകി. എന്നിരുന്നാലും, കേസുകളൊന്നും ഗുരുതരമല്ലെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് എണ്ണം കുറഞ്ഞുവെന്നും സീനിയർ ഫിസിഷ്യൻ പറഞ്ഞു.

റോഡപകടങ്ങൾ, ഉദരസംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, വിവിധ കാരണങ്ങളാലുള്ള മാനസികാഘാതം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളാണ് വകുപ്പിന് ലഭിച്ച പ്രധാന കേസുകളിൽ ഉൾപ്പെടുന്നത്.

2020ലെ ഈദ് അൽ ഫിത്തറിനു ശേഷമുള്ള മൂന്ന് ദിവസത്തെ കണക്കുകൾ പ്രകാരം എച്ച്ജിഎച്ചിലെ അത്യാഹിത വിഭാഗത്തിന് 1,485 രോഗികളെയാണു ലഭിച്ചത്. കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചതുപോലുള്ള കാരണങ്ങൾ കൊണ്ട് ഈ വർഷം ഈദ് അൽ ഫിത്തറിൽ കണ്ട കേസുകളുടെ എണ്ണം കുറഞ്ഞുവെന്ന് അത്യാഹിത വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ.അബ്ദുൾ നാസിർ ഹൊവൈദി പറഞ്ഞു.

“മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിച്ച അവബോധം ഇതിന് കാരണമാകാം. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം ആളുകളെ വീട്ടിൽ സുരക്ഷിതരായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker