അപ്ഡേറ്റ്സ്ഖത്തർ
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലി ഒഴിവുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു വ്യാജമെന്ന് എസ്സി
സുപ്രീം കമ്മിറ്റിയിലെ ജോലി ഒഴിവുകൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്സി) മുന്നറിയിപ്പ് നൽകി. ജോലി ഒഴിവുകൾ ഔദ്യോഗിക വെബ്സൈറ്റിലും പ്രൊഫഷണൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ LikindNലും മാത്രമേ പോസ്റ്റ് ചെയ്യൂ.
“ഫിഫ ലോകകപ്പ് ഖത്തർ 2022മായി ബന്ധപ്പെട്ട പദ്ധതികളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയിൽ ജോലികൾ ലഭ്യമാണെങ്കിൽ, അവ ഔദ്യോഗിക വെബ്സൈറ്റായ http://Qatar2022.qa ലും ഞങ്ങളുടെ LikindN പ്ലാറ്റ്ഫോമിലെ പേജിലും മാത്രമേ പട്ടികപ്പെടുത്തുകയുള്ളൂ.” എസ്സി ട്വീറ്റിൽ പറഞ്ഞു.
Jobs information circulating on social media baseless: SC#Qatar https://t.co/lPwSr9iif4
— The Peninsula Qatar (@PeninsulaQatar) May 30, 2021