അന്തർദേശീയംഖത്തർ
യൂസഫ് അലിയുടെ ഇടപെടൽ, അബുദാബിയിൽ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി യുവാവിനു മോചനം
പ്രമുഖ വ്യവസായി എം.എം.യൂസഫലിയുടെ ഇടപെടൽ അബുദാബി കോടതി വധശിക്ഷക്കു വിധിച്ച മലയാളി യുവാവിനെ മോചിതനാക്കാൻ സഹായിച്ചു. തൃശൂർ പുത്തൻചിറ സ്വദേശിയായ നാൽപത്തിയഞ്ചുകാരനായ ബെക്സ് കൃഷ്ണനാണ് യൂസഫലിയുടെ ഇടപെടൽ തുണയായത്.
അബുദാബിയിലെ സ്വകാര്യ കമ്പിനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ചിരുന്ന വാഹനം തട്ടി 2012 സെപ്തംബർ 7ന് സുഡാൻ സ്വദേശിയായ ബാലൻ മരണമടഞ്ഞിരുന്നു. 2013ൽ കോടതി വധശിക്ഷക്കു വിധിച്ചതിനെ തുടർന്ന് ഒൻപതു വർഷമായി ജയിലിൽ തുടരുകയായിരുന്നു ഇദ്ദേഹം.
കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് യൂസഫലി വിഷയത്തിൽ ഇടപെടുകയും മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി നിരന്തരം ചർച്ച നടത്തി ഒരു കോടി രൂപ (5 ലക്ഷം ദിർഹം) ദയാദനമായി നൽകിയതിന്റെയും ഭാഗമായാണ് ബെക്സിന്റെ മോചനം സാധ്യമായത്.