ഖത്തർ

കാർഷിക ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ച ചരക്കുകൾ പരിസ്ഥിതി മന്ത്രാലയം നശിപ്പിച്ചു

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക കാര്യ വകുപ്പിന്റെ കാർഷിക ക്വാറന്റീൻ ഓഫീസുകൾ 124,202 ടൺ ഭാരമുള്ള 5,835 ചരക്കുകൾ പരിശോധിച്ചു. വിവിധതരം ഇറക്കുമതി ചെയ്ത കാർഷിക വസ്തുക്കൾ, സസ്യങ്ങൾ, കൃഷിക്ക് ഉപയോഗിക്കുന്ന മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയാണ് രാജ്യത്തെ എല്ലാ കസ്റ്റംസ് പോയിന്റുകളിലുമായി ഒക്ടോബറിൽ പരിശോധിച്ചത്.

കാർഷിക ക്വാറൻറീൻ നിയമം ലംഘിച്ചതിനും  കീടങ്ങൾ ബാധിച്ചതിന്റെ പേരിലും 23.5 ടൺ ഭാരമുള്ള 24 ചരക്കുകൾ ക്വാറൻറൈൻ ഓഫീസുകൾ നശിപ്പിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കാർഷിക അണുബാധകളിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ആദ്യ പടിയാണ് കാർഷിക ക്വാറൻറീൻ. ഈ പ്രതിരോധ പ്രക്രിയയിലൂടെ രാജ്യത്തിന്റെ കാർഷിക സ്വത്ത് വിദേശത്ത് ഉത്ഭവിച്ച കീടങ്ങളിൽ നിന്നും സംരക്ഷിക്കുകയെന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

എല്ലാ സസ്യങ്ങളും കാർഷിക ഉൽ‌പ്പന്നങ്ങളും മറ്റു വസ്തുക്കളും അതിന്റെ നടപടിക്രമങ്ങൾക്ക് അനുസൃതമായി ഫൈറ്റോസാനിറ്ററി ചട്ടങ്ങൾക്ക് വിധേയമായിരിക്കണമെന്നും മറ്റ് കാർ‌ഷിക ഉൽ‌പാദന ഇൻ‌പുട്ടുകൾ‌ വ്യവസ്ഥകൾ‌ക്കും സവിശേഷതകൾ‌ക്കും അനുസൃതമാണെന്നും ഉറപ്പുവരുത്തണമെന്നു നിർബന്ധമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker