ഖത്തർ
അൽ ഖോർ പാർക്ക് ഇന്നു മുതൽ പ്രവർത്തിക്കില്ല
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതു തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി അൽ ഖോർ പാർക്ക് ഇന്നു മുതൽ അടക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
അതേസമയം നടത്തം, ഓട്ടം, സൈക്ലിംഗ് തുടങ്ങിയ ദൈനംദിന വ്യായാമ, കായിക പരിപാടികൾ പാർക്കിൽ അനുവദിക്കുമെന്നും കൊവിഡ് മുൻകരുതൽ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.