അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡിനെ 2021ൽ തുടച്ചു നീക്കാനായേക്കും, പത്തു മാസത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ: ബയോഎൻടെക്ക് സിഇഒ

ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാവർക്കും കോവിഡ് 19 വാക്സിൻ ഏകദേശം 10 മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ബയോഎൻടെക് സിഇഒയും സഹസ്ഥാപകനുമായ ഉഗുർ സാഹിൻ പറഞ്ഞു. കൊവിഡിനെതിരെ തൊണ്ണൂറു ശതമാനത്തിലധികം ഫലപ്രദമായി പ്രവർത്തിക്കുന്ന ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്തതിന്റെ ബഹുമതി ജർമ്മൻ ബയോടെക് കമ്പനിയായ ബയോഎൻടെക്കും ഫൈസറും നേടിയിട്ടുണ്ട്.

“വാക്സിൻ ലഭിക്കുന്നതു വരെ ആളുകൾ ക്ഷമിച്ചു കാത്തിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും അടുത്ത മൂന്ന് മാസത്തിനുള്ളിൽ വാക്സിൻ പരിമിതമായ അളവിൽ മാത്രമേ ലഭ്യമാകൂ.” ഡോക്ടർ സാഹിൻ ഒരു അഭിമുഖത്തിൽ അൽ ജസീറയോട് പറഞ്ഞു.

എല്ലാവരും സാമൂഹിക അകലം പാലിക്കുകയും തങ്ങളേയും കുടുംബാംഗങ്ങളേയും അപകടത്തിലാക്കാതിരിക്കാൻ വേണ്ട നടപടിയെടുക്കുകയും വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“അടുത്ത മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മുതൽ ഞങ്ങൾ മെച്ചപ്പെട്ട നിലയിലായിരിക്കാം. കാരണം കമ്പനികളായ അസ്ട്രാസെനെക്കയും മറ്റു ചിലവയും വാക്സിനുകൾ കൊണ്ടുവരും. വാക്സിൻ വികസിപ്പിക്കുന്നതിന് നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷം പകുതിയോടെ നമുക്കെല്ലാവർക്കും കൂടുതൽ വാക്സിനുകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു.”അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളിലും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത വർഷം പകുതിയോടെ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ വേനൽക്കാലത്ത് സ്ഥിതി വളരെയധികം മെച്ചപ്പെടുമെന്ന് കരുതുന്നതായും സെപ്റ്റംബറോടെ 80 ശതമാനം കേസുകളും നിയന്ത്രിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker