അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തർ-സൗദി അതിർത്തി വഴി വരുന്നവർ നെഗറ്റീവ് കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് റിപ്പോർട്ടുകൾ

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഈജിപ്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ ദോഹ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് 19 നടപടികൾ പാലിക്കേണ്ടതുണ്ടെന്ന് ഖത്തറിലെ പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്തു.

സാൽവ ക്രോസിംഗിലെ സൗദി-ഖത്തർ അതിർത്തിയിലൂടെ യാത്ര ചെയ്യുന്നവർ 48 മണിക്കൂറിൽ കുറയാത്ത സമയത്തിനുള്ളിൽ എടുത്ത നെഗറ്റീവ് കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആണു ഹാജരാക്കേണ്ടത്. സന്ദർശകരെ ഉൾക്കൊള്ളാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

സന്ദർശകർ ആരോഗ്യ നടപടിക്രമങ്ങളുടെ ഭാഗമായി അംഗീകൃത സൗകര്യങ്ങളിൽ ഹോട്ടൽ ക്വാറന്റിനിൽ ഇരിക്കേണ്ടതുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീൻ ലിസ്റ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റിൻ ആവശ്യമില്ല. പ്രായമായവർക്കും വിട്ടുമാറാത്ത അസുഖമുള്ളവർക്കും ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കര അതിർത്തിയിലൂടെ പ്രവേശിക്കുന്ന സന്ദർശകരുടെ ആരോഗ്യ നടപടികളും നടപടിക്രമങ്ങളും ആരോഗ്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. സൗദി അറേബ്യയിൽ നടന്ന 41ആമത് ജിസിസി ഉച്ചകോടിയിൽ അൽ-ഉല പ്രഖ്യാപനത്തിൽ ഒപ്പിട്ട് ഖത്തറും ജി.സി.സി രാജ്യങ്ങളും സമ്പൂർണ നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker