ഖത്തറിൽ വാരാന്ത്യത്തിൽ തണുപ്പു തുടരുമെന്നും വടക്കു പടിഞ്ഞാറൻ കാറ്റ് വേഗത്തിൽ വീശുന്നതിനാൽ ചിലയിടങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് കനത്ത കാറ്റിനു സാധ്യതയുണ്ടെന്നും ക്യുഎംഡിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇക്കാലയളവിൽ രാജ്യത്തെ കൂടിയ താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 13 മുതൽ 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഖത്തറിന്റെ തെക്കൻ മേഖലയിൽ തണുപ്പു വളരെ കൂടുതലായിരിക്കും.
കടലിലെ തിരമാലകൾ രണ്ടു മുതൽ ആറടി വരെ ഉയരത്തിലായിരിക്കും. കടലിൽ പോകുന്നവർ പരമാവധി അതൊഴിവാക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ദൃശ്യപരത നാലു മുതൽ എട്ടു കിലോമീറ്റർ വരെയായിരിക്കും.