ഖത്തർ

എലികളുടെയും പ്രാണികളുടെയും ശല്യം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ മൂന്നു മുനിസിപ്പാലിറ്റികളിൽ നടന്നു

എലിയുടെയും പ്രാണികളുടെയും പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി അൽ ഖോർ, അൽ തകിറ മുനിസിപ്പാലിറ്റിയുടെ ശുചിത്വ വിഭാഗം അടുത്തിടെ ക്യാമ്പെയിൻ നടത്തി.

പ്രാണികളുടെയും എലികളുടെയും വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനുമായി റെസിഡൻഷ്യൽ ഏരിയകൾ, മറ്റു പ്രധാന സൗകര്യങ്ങൾ, കെട്ടിടങ്ങൾ എന്നിവ കൂടാതെ വ്യവസായ മേഖലയെയും ഈ കാമ്പയിൻ ഉൾക്കൊള്ളുന്നുവെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

എലികളുടെയും പ്രാണികളുടെയും ശല്യം ഒഴിവാക്കാനുള്ള ഒരു ക്യാമ്പെയ്ൻ അൽ ഷീഹാനിയ മുനിസിപ്പാലിറ്റിയും അടുത്തിടെ നടത്തിയിരുന്നു. പൊതുജനാരോഗ്യം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അൽ ജുമൈലിയ, അൽ ഖെരൈബ് ബാൺ കോംപ്ലക്സ്, അൽ ഷഹാനിയ എസ്.സി എന്നീ ഭാഗങ്ങളെ പരിപാടിയിൽ ഉൾപ്പെടുത്തി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker