ഇന്ത്യഖത്തർ

വാക്സിനേഷൻ എടുത്തവരുടെ ക്വാറന്റീൻ ഒഴിവാക്കുന്നതുൾപ്പെടെയുള്ള വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ

ഖത്തറിലെ ഇന്ത്യന്‍ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുമ്പോൾ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു.

ഇന്ത്യയിൽ നൽകപ്പെടുന്ന ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചു ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാരുടെ ക്വാറന്റൈന്‍ ഒഴിവാക്കല്‍, ഖത്തറിൽ നിന്നും വാക്സിനെടുത്ത ശേഷം നാട്ടിലേക്ക് പോകുന്നവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം ഭീഷണിയായ സാഹചര്യത്തിൽ ഖത്തറും, ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളും നല്‍കിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിരവധി ചർച്ചകൾ യോഗത്തിൽ നടന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker