കൊറോണ വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യക്ക് കൈത്താങ്ങുമായി ഖത്തർ അമീർ. കൊവിഡിനെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക് അടിയന്തിര വൈദ്യസഹായം അയയ്ക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നിർദ്ദേശിച്ചു.
നിലവിൽ ലോകത്ത് ഏറ്റവുമധികം ദൈനംദിന കൊവിഡ് കേസുകൾ കണ്ടെത്തുന്നത് ഇന്ത്യയിലാണ്. രോഗികൾക്കു വേണ്ട ഓക്സിജൻ ക്ഷാമമടക്കമുള്ള പ്രതിസന്ധി ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്.
Amir directs sending urgent medical assistance to India#Qatar #India https://t.co/MOEPAxjhUx
— The Peninsula Qatar (@PeninsulaQatar) April 28, 2021