കാലാവസ്ഥഖത്തർ

‘അൽ ബവാരി’ തിങ്കളാഴ്ച മുതൽ ഖത്തറിൽ ആഞ്ഞടിക്കുമെന്ന് ക്യുഎംഡി

പ്രാദേശികമായി അൽ ബവാരി എന്ന പേരിലറിയപ്പെടുന്ന ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് വെളിപ്പെടുത്തി. മെയ് 31 തിങ്കളാഴ്ച മുതൽ ആഴ്ചാവസാനം വരെ പകൽ സമയത്തായിരിക്കും കാറ്റു ശക്തമാവുക.

ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 12-22 നോട്ടിക്കൽ മൈൽ മുതൽ 30 നോട്ടിക്കൽ മൈൽ വരെ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ട്വീറ്റിൽ പറഞ്ഞു. കൂടാതെ, ചില പ്രദേശങ്ങളിൽ തിരമാലയുടെ ഉയരം 5-7 അടി മുതൽ 9 അടി വരെ ഉയരാനും സാധ്യതയുണ്ട്.

പകൽസമയത്തെ കാലാവസ്ഥ ചൂടുള്ളതും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും, പ്രത്യേകിച്ച് തുറന്ന സ്ഥലങ്ങളിൽ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരമാവധി താപനില 37-46 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞത് 24-33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

ഖത്തർ കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കടലിൽ പോകാതിരിക്കാനും സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാനും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരാനും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker