അന്തർദേശീയംഖത്തർ

സൗദിക്കും കുവൈത്തിനും നന്ദി പറഞ്ഞ് ഖത്തർ

ചരിത്രപരമായ അൽ ഉല ഉച്ചകോടിയിൽ പങ്കെടുത്ത് മൂന്നര വർഷം നീണ്ട ഉപരോധത്തിന് അവസാനം കുറിച്ചതിനു ശേഷം സൗദിക്കും കുവൈത്തിനും നന്ദിയറിയിച്ച് ഖത്തർ അമീർ. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അമീർ ജിസിസി ഉച്ചകോടിക്കു ശേഷം പ്രതികരിച്ചത്.

“ചരിത്രപരമായ ഉത്തരവാദിത്തം മനസിലാക്കിയും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനും രാജ്യങ്ങൾക്കിടയിലുള്ള വിള്ളൽ ഭേദമാക്കാനുമാണ് ഞാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ നിർണ്ണായക നിമിഷമായ അൽ-ഉല ഉച്ചകോടിയിൽ ഞങ്ങളുടെ സഹോദരന്മാരുമായി പങ്കെടുത്തത്.”

“ഈ പ്രദേശത്തിന് മികച്ച ഭാവിയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയിലെ സഹോദരങ്ങളുടെ മാന്യമായ വരവേൽപ്പിന് ഞാൻ നന്ദി പറയുന്നു. ഒപ്പം സഹോദരരാജ്യമായ കുവൈത്തിന്റെ മൂല്യവത്തായ ശ്രമങ്ങൾക്കും ഞാൻ നന്ദിയറിയിക്കുന്നു.” അമീർ കുറിച്ചു

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker