അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്, വിവാഹച്ചടങ്ങിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിച്ചു

ഖത്തറിൽ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ട പരമാവധി ആളുകളെ എണ്ണം പൊതുജനാരോഗ്യ മന്ത്രാലയം ഉയർത്തി.

ഔട്ട്ഡോറിൽ നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന പരമാവധി ആളുകളെ 120 ആയും ഇൻഡോറിൽ നടക്കുന്നവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 80 ആയും ഉയർത്താൻ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.

മാസ്ക് ധരിക്കുക, സാമൂഹിക അകലം നിലനിർത്തുക, ഇഹ്തിറാസ് ആപ്ലിക്കേഷൻ സജീവമാക്കുക എന്നിവയുൾപ്പെടെ എല്ലാ കോവിഡ് 19 പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം വ്യക്തമാക്കി. ജനങ്ങൾ മുൻകരുതലുകൾ പാലിച്ചാലേ കൊവിഡ് നിയന്ത്രണങ്ങൾ നീക്കാൻ കഴിയൂവെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker