ഇന്ത്യഖത്തർ

അഞ്ചു പ്രധാന മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ശക്തമാക്കും

ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം അഞ്ചു പ്രധാന മേഖലകളിൽ ശക്തിപ്പെടുത്തുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി അഭിപ്രായപ്പെട്ടു. റെയ്‌സീന ഡയലോഗില്‍ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡണ്ട് സമീര്‍ സരണുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാവാവസ്ഥ വ്യതിയാനം പരിഗണിച്ചുകൊണ്ടുള്ള ഊര്‍ജ്ജ മേഖല, പരസ്പര നിക്ഷേപം, വിദ്യാഭ്യാസം, സംയുക്ത സഹകരണപദ്ധതികള്‍, സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്ന സഹകരണവും കണ്‍സല്‍ട്ടേഷനും എന്നീ മേഖലകളിലാണ് ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker