അന്തർദേശീയംഖത്തർ

ബഹ്റെൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നു, ഐക്യരാഷ്ട്രസഭയെ വിവരമറിയിച്ച് ഖത്തർ

2020 ഡിസംബർ 9 ബുധനാഴ്ച ഖത്തറി വ്യോമാതിർത്തിയിലേക്ക് നാല് ബഹ്‌റൈൻ യുദ്ധവിമാനങ്ങൾ നുഴഞ്ഞു കയറിയതായി ഖത്തർ സ്റ്റേറ്റ് യുഎൻ സുരക്ഷാ സമിതിയെയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെയും അറിയിച്ചു.

രാജ്യത്തിന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സുരക്ഷ എന്നിവയുടെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഖത്തർ യുഎന്നിന് അയച്ച കത്തിൽ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളെ ബഹ്‌റൈൻ ലംഘിക്കുന്നതിന്റെ തെളിവാണെന്നും മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ഖത്തർ പറഞ്ഞു.

ഈ ലംഘനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തിയിൽ ബഹ്‌റൈൻ സൈനിക വിമാനം ആദ്യമായി നടത്തുന്നതല്ലെന്നും ഈ സംഭവങ്ങൾ ആവർത്തിക്കുന്നത് ബഹ്‌റൈൻ അന്താരാഷ്ട്ര നിയമങ്ങൾ അവഗണിക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്നും ഖത്തർ വ്യക്തമാക്കി.

പ്രകോപനപരവും നിരുത്തരവാദപരവുമായ ഈ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര കരാറുകൾ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വ്യവസ്ഥകൾ എന്നിവ പാലിക്കണമെന്നും ബഹ്‌റൈനിനോട് കത്തിൽ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയും അയൽ രാജ്യങ്ങളോടു നല്ല ബന്ധം പുലർത്താനുള്ള താൽപര്യവും ഖത്തർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker