ഇന്ത്യഖത്തർ

വിവാഹിതരായ സ്ത്രീകൾക്കുള്ള സൗന്ദര്യമത്സരത്തിൽ തിളങ്ങി ഖത്തർ പ്രവാസി

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ മത്സര വേദികളിലൊന്നായ മിസിസ് ഇന്ത്യ യൂണിവേഴ്സ് സംഘടിപ്പിച്ച ‘മിസിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ’ അഞ്ച് മികച്ച വിജയികളിൽ ഒരാളായി ഇന്ത്യൻ പ്രവാസി പ്രിയ സമീർ ഭേദിയെ തിരഞ്ഞെടുത്തു. ഖത്തറിലെ ഇന്ത്യൻ വിമൻസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കൂടിയായ ഭേദിയെ മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് ക്വാറന്റൈൻ ക്വീൻ സീസൺ 4 ലെ ‘മിസ്സിസ് ബ്യൂട്ടിഫുൾ ഹെയറാ’യും തിരഞ്ഞെടുത്തിട്ടുണ്ട്.

വിവാഹിതയായ ഇന്ത്യൻ സ്ത്രീയുടെ ബുദ്ധി, സൗന്ദര്യം, ഗ്ലാമർ, കഴിവുകൾ, സംസ്കാരം എന്നിവ സമന്വയിപ്പിക്കുന്ന ഏറ്റവും വലിയ മത്സര വേദിയാണ് മിസ്സിസ് ഇന്ത്യ യൂണിവേഴ്സ് എന്ന് ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് പറയുന്നു. കാനഡ, ഇന്ത്യ, ജിസിസി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ വനിതകൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

പ്രമുഖ മത്സര പരിശീലകനായ കരിഷ്മ ഛാബ്രിയയും ആക്ടിവിസ്റ്റ്, നർത്തകി, ബ്ലോഗർ, മോഡലും മത്സര വിജയിയുമായ ശ്രേയ കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ജൂറി പാനലാണ് അംഗീകാരത്തിനായി ഭേദിയെ നാമനിർദേശം ചെയ്തത്.

ഖത്തറിൽ പ്രിഷ് എൻജിബിസ് സൊല്യൂഷൻസ് എൽ‌എൽ‌സി എന്ന പേരിൽ ഭേദി അടുത്തിടെ ഐടി കൺസൾട്ടൻസി കമ്പനിയും ബിസിനസ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, വിദ്യാഭ്യാസ പരിശീലനവും ആരംഭിച്ചിരുന്നു. ചാരിറ്റി, സോഷ്യൽ വർക്ക്, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവയിലും ഭേദിക്ക് ട്രാക്ക് റെക്കോർഡ് ഉണ്ട്.

വെള്ളപ്പൊക്കത്തിൽ രൂക്ഷമായി ബാധിച്ച ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ഗ്രാമീണ നെയ്ത്തുകാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു കാമ്പെയ്ൻ, അടുത്തിടെ ഇവർ ആരംഭിച്ചത് ധാരാളം ജനശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമുള്ള സാരി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിൽ സ്ഥാപിതമായ ഫോറമായ സാരി സ്പീക്കിന്റെ സ്ഥാപക അംഗം കൂടിയാണ് ഭേദി. ഇതിന് ലോകമെമ്പാടുമായി ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker