കൊവിഡിന്റെ അതിതീവ്ര വ്യാപനം നേരിടുന്ന ഇന്ത്യയിൽ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവം മൂലം മനുഷ്യർ മരിച്ചു വീഴുമ്പോൾ സഹായ ഹസ്തം നീട്ടി ഖത്തറിലെ പ്രവാസികൾ. 42 ലിറ്റർ, 52 കപ്പാസിറ്റിയുള്ള 232 ഓക്സിജൻ സിലിണ്ടറുകളാണ് ഖത്തർ പ്രവാസികൾ ഇന്ത്യക്കു സഹായമായി നൽകിയത്.
പ്രവാസികൾ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവൻറ് ഫോറം വഴി നൽകിയ സഹായം ഇന്ന് ഐഎൻഎസ് തർകഷ് കപ്പലിൽ ഇന്ത്യയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിനു പ്രവാസികളുടെ സഹായത്തിന് ഖത്തർ ഇന്ത്യൻ എംബസി സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദിയറിയിച്ചു.
We can't thank enough the #Indian Community in Qatar for donating generously through @icbf_qatar. Second consignment of 232 oxygen cylinders of 42 litre and 50 litre capacity left Qatar today by INS Tarkash. @indiannavy @meaindia #IndiaFightsCOVID19 pic.twitter.com/qMZokjEUgW
— India in Qatar (@IndEmbDoha) May 8, 2021