ഖത്തർവിദ്യാഭ്യാസം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാദമിക് വർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ നിർദ്ദേശം നൽകി ഖത്തർ

ഖത്തറിലെ സ്വകാര്യ സ്കൂളുകൾക്ക് എന്നു വേണമെങ്കിലും അക്കാദമിക് വർഷം അവസാനിപ്പിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പും എഡ്യുക്കേഷൻ മിനിസ്ട്രിയും ചേർന്ന് തീരുമാനമെടുത്തു. അതേ സമയം അതു മുൻപു തീരുമാനിച്ച സ്കൂൾ സമയത്തെ ബാധിക്കാത്ത തരത്തിൽ വേണമെന്നും വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഓഫീസർ അറിയിച്ചു. അതേ സമയം പബ്ലിക്ക് സ്കൂളുകൾക്ക് ഈ നിർദ്ദേശം ബാധകമല്ല.

ഗവൺമെന്റ് സ്കൂളുകളുടെ അക്കാദമിക് വർഷം അവസാനിപ്പിക്കേണ്ട ഔദ്യോഗിക തിയ്യതി ജൂൺ 21 ആണ്. ഒന്നാം ക്ലാസ് മുതൽ 11ആം ക്ലാസ് വരെയുള്ളവർക്ക് നിലവിൽ ഓൺലൈൻ വഴി നടന്നു കൊണ്ടിരിക്കുന്ന ക്ലാസുകൾ മുൻപു തീരുമാനിച്ച പ്രകാരം മെയ് 7ന് അവസാനിക്കും. ഹൈസ്കൂൾ ക്ലാസുകളുടെ പരീക്ഷകൾ അവസാനിക്കുന്നതു വരെ 12ആം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളും തുടരും.

കൊറോണ വൈറസിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ക്ലാസുകൾ നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരുമുൾപ്പെടെ 128199 പേർ ഇതിൽ പങ്കുകൊണ്ടതായും ദശലക്ഷക്കണക്കിന് മെസേജുകൾ ഇതിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും കൈമാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ഏപ്രിൽ 12 വരെ 1212 ഹോംവർക്ക് അസൈൻമെന്റും 422 വീക്കിലി അസൈൻമെൻറും 1547 പാഠഭാഗങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വർഷത്തെ അഡ്മിഷനുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒറ്റപ്പെട്ട രീതിയിൽ നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker