ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ: തുടർച്ചയായ രണ്ടാം ദിവസവും ഖത്തറിൽ നൽകിയത് നാൽപതിനായിരത്തിലധികം ഡോസ്

ഖത്തറിൽ തുടർച്ചയായ രണ്ടാമത്തെ ദിവസവും നാൽപതിനായിരത്തിലധികം ഡോസ് കൊവിഡ് വാക്സിൻ നൽകി. മുപ്പത്തഞ്ചിലേറെ ആരോഗ്യ കേന്ദ്രങ്ങളിലും വക്രയിലും ലുസൈലിലുമുള്ള ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററുകളിലുമാണ് വാക്സിനേഷന്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം നൽകിയ 40769 വാക്സിനേഷൻ ഡോസുകൾ ഖത്തർ ഇതുവരെ ഒരു ദിവസം നൽകിയ വാക്സിൻ ഡോസുകളുടെ കണക്കിൽ ഒന്നാമതാണ്. ഇതിനു പുറമേ ഇന്ന് 40058 ഡോസാണു നൽകിയത്. 2190807 ഡോസ് വാക്സിനാണ് ഖത്തറിൽ ഇതു വരെ നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker