ആരോഗ്യംഇന്ത്യഖത്തർ

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ തീവ്രവ്യാപനം, ഇന്ത്യയും വിമാനങ്ങളെ വിലക്കി

ബ്രിട്ടണിൽ നിന്ന് നിന്ന് ഇന്ത്യയിലേക്കു പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഈ വർഷം അവസാനം വരെ താൽക്കാലികമായി നിർത്തിവച്ചതായി വ്യോമയാന മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

നിരോധനം ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്നും അതിനുമുമ്പ് യുകെയിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും വിമാനത്താവളങ്ങളിൽ വച്ചു പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അപകടകരമായ സാഹചര്യമുണ്ടാക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയുമായുള്ള യാത്രാ ബന്ധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker