ആരോഗ്യംഖത്തർ

ഖത്തറിൽ എൺപത്തിയെട്ടുകാരന് പതിനൊന്നു ദിവസം കൊണ്ട് കൊവിഡ് രോഗമുക്തി

ഖത്തറിൽ എൺപത്തിയെട്ടുകാരന് കൊവിഡ് രോഗമുക്തി. വെറും പതിനൊന്നു ദിവസം കൊണ്ടാണ് ഇദ്ദേഹം എച്ച്എംസിക്കു കീഴിലുള്ള ഹസം മെബെറീക് ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായത്. രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹമെന്നാണ് കരുതപ്പെടുന്നത്.

മെയ് പകുതിയോടെയാണ് കൊവിഡ് രോഗവും തുടയെല്ലിനുള്ള പൊട്ടലുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. എച്ച്എംസിയിലെ മികച്ച ചികിത്സ മൂലം രോഗമുക്തി നേടിയ ഇദ്ദേഹത്തെ ബാക്കി ശുശ്രൂഷകൾക്കായി റുമൈലാഹ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഫിസിയോതെറാപ്പി അടക്കമുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് ഇദ്ദേഹത്തെ മാറ്റിയത്.

രോഗം ഭേദമായ ആളുടെ കുടുംബാംഗങ്ങൾ ഹോസ്പിറ്റൽ ജീവനക്കാർക്കും ഖത്തറിലെ ആരോഗ്യ വിഭാഗത്തിനും നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന്റെ മകൻ ഖത്തർ അമീറിനും തന്റെ നന്ദിയറിയിച്ചു. ഇതിന്റെ വീഡിയോ ഹോസ്പിറ്റൽ അധികൃതർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker