അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിലെ എടിഎമ്മുകളിൽ പുതിയ കറൻസി ലഭ്യമായിത്തുടങ്ങി
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ ഖത്തറിലെ ബാങ്ക് എടിഎമ്മുകളിൽ ഖത്തരി റിയാൽ നോട്ടുകളുടെ പുതിയ സീരീസ് ലഭ്യമാകാൻ തുടങ്ങി.
200 റിയാലിന്റെ പുതിയ നോട്ട് അവതരിപ്പിച്ചതിനൊപ്പം രാജ്യത്തെ എല്ലാ ഡിനോമിനേറ്റ് നോട്ടുകൾക്കും പുതിയ ഡിസൈനുകൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പുതിയ നോട്ടുകളിൽ 64 അത്യാധുനിക സുരക്ഷാ സവിശേഷതകളുണ്ട്.
പഴയ നോട്ട് മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക ബാങ്കിൽ നിന്നും അതിനു ശേഷം പത്തു വർഷം വരെ ക്യുസിബിയിൽ നിന്നും മാറ്റി വാങ്ങാം. അത് വരേയ്ക്കും അതിന് മൂല്യം ഉണ്ടായിരിക്കും.
New designs were announced last week for all denomination banknotes in the country along with the introduction of a new denomination QR 200. #Qatar #QatarCentralBank #QatarBanknotes #Banknotes https://t.co/3unTzJEmX4
— The Peninsula Qatar (@PeninsulaQatar) December 18, 2020