ഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കു നാളെ മുതൽ ലഭ്യമാകുന്ന ഇളവുകൾ അറിയാം

കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കം ചെയ്യാനുള്ള ആദ്യ ഘട്ട പദ്ധതികൾ മന്ത്രിസഭ ഇന്നലെ അംഗീകരിച്ചു. നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനങ്ങളിൽ വാക്സിനേഷൻ രണ്ടു ഡോസും സ്വീകരിച്ചവർക്കു പല ഇളവുകളും നൽകിയിട്ടുണ്ട്.

നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ജോലി ചെയ്യണമെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 2021 മെയ് 28 വെള്ളിയാഴ്ച മുതൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ ലഭിച്ച ആളുകൾക്ക് ഖത്തറിൽ ചെയ്യാൻ കഴിയുന്ന പ്രധാന കാര്യങ്ങൾ:

– ഇൻഡോർ അല്ലെങ്കിൽ ഔട്ട്ഡോർ റെസ്റ്റോറന്റിലോ കഫേയിലോ ഭക്ഷണം കഴിക്കാം. ഭക്ഷണശാലയ്ക്ക് ‘ക്ലീൻ ഖത്തർ’ സർട്ടിഫിക്കറ്റ് വേണം, 30% ശേഷിയിൽ മാത്രം പ്രവർത്തനം.

– നീന്തൽക്കുളങ്ങളിലേക്കും വാട്ടർ പാർക്കുകളിലേക്കും പ്രവേശനം. പ്രസ്തുത സ്ഥലം ഇൻഡോറാണെങ്കിൽ 20% ശേഷി, ഔട്ട്ഡോർ ആണെങ്കിൽ 30% ശേഷിയിൽ പ്രവർത്തിക്കാം.

– 30% ശേഷിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബുകൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പാകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയിലേക്കുള്ള പ്രവേശനം ലഭിക്കും.

– 20% ശേഷിയിൽ പ്രവർത്തിക്കുന്ന അമ്യൂസ്മെന്റ് പാർക്കുകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ എന്നിവയിൽ പ്രവേശിക്കാം.

– 30% ശേഷിയിൽ തുറന്ന സ്ഥലങ്ങളിൽ നടക്കുന്ന പ്രാദേശിക, അന്തർദേശീയ കായിക ഇനങ്ങളിൽ പങ്കെടുക്കാം.

– 30% ശേഷിയിൽ പ്രവർത്തിക്കുന്ന സിനിമാശാല, തീയ്യറ്റർ എന്നിവിടങ്ങളിൽ പ്രവേശിക്കാം. 12 വയസ്സിൽ താഴെയുള്ളവരെ അനുവദിക്കില്ല.

– വാക്സിനേഷൻ സ്വീകരിച്ച പരമാവധി 15 വർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ അനുവാദം.

– വാക്സിനേഷൻ സ്വീകരിച്ച 10 പേർക്ക് പേഴ്സണൽ ബോട്ടുകൾ ഉപയോഗിക്കാൻ അനുമതി.

– വാക്സിനേഷൻ സ്വീകരിച്ച 5 പേർക്ക് വീടുകളിലും 10 പേർക്കു മജ്ലിസിലും ഔട്ട്ഡോറിൽ ഒത്തു ചേരാം.

https://twitter.com/PeninsulaQatar/status/1397603655285710859?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker