കായികംഖത്തർ

നിർമാണത്തൊഴിലാളികൾക്ക് കൃതജ്ഞതയറിയിക്കുന്ന ചുമർചിത്രങ്ങളുമായി അൽ ബെയ്റ്റ് സ്റ്റേഡിയത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

അടുത്ത ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി (എസ്‌സി) 2022ലെ ഉദ്ഘാടന മത്സരം നടക്കാനിരിക്കുന്ന അൽ ബെയ്റ്റ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് തങ്ങളുടെ കൃതജ്ഞത അർപ്പിച്ചു.

അൽ-ബെയ്റ്റ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കുറച്ച് കാര്യങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് കമ്മിറ്റി പറഞ്ഞു. പരമ്പരാഗത അറബ് കൂടാരത്തിന് സമാനമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ലോകോത്തര സ്റ്റേഡിയം അടുത്ത മാസങ്ങളിൽ ഉദ്ഘാടനം ചെയ്യപ്പെടും. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിനുള്ള വേദിയായി ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

60,000 സീറ്റുകളുടെ ഇൻസ്റ്റാളേഷനും പിച്ചിന്റെ ഉപരിതലവും ഇതിനകം പൂർത്തിയായതായി സുപ്രീം കമ്മിറ്റി സ്ഥിരീകരിച്ചു. 2017 ൽ ഉദ്ഘാടനം ചെയ്ത അൽ-ഖലീഫ അന്താരാഷ്ട്ര ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉത്തരവാദിത്തമുള്ള ആസ്പയർ സോൺ ഫൗണ്ടേഷനാണ് സ്റ്റേഡിയം നിർമിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker