കാലാവസ്ഥഖത്തർ

ഖത്തറിൽ താപനില ഉയരും, കാലാവസ്ഥാ മുന്നറിയിപ്പുമായി ക്യുഎംഡി

വ്യാഴാഴ്ച താപനില ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു. തെക്ക് ഭാഗത്തേക്കുള്ള കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് താപനിലയിലെ ഉയർച്ചയ്ക്ക് കാരണമെന്നും അവർ വ്യക്തമാക്കി. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നേക്കും.

താപനിലയിലെ വർദ്ധനവ് ഒരു ദിവസം മാത്രമേ നിലനിൽക്കൂ. വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം വെള്ളിയാഴ്ച താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂടൽ മഞ്ഞ് വ്യാഴാഴ്ച വരെ രാത്രിയിലും അതിരാവിലെ ഉണ്ടാകും. മൂടൽമഞ്ഞ് കാരണം, ദൂരക്കാഴ്ച 2 കിലോമീറ്ററിൽ താഴെയാകുമെന്നും കൂടുതൽ മുൻകരുതൽ എടുക്കണമെന്നും ക്യുഎംഡി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker